Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic Help

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടു​ജോ​ലി​ക്കാ​രി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; ദു​ര​ന്ധ​ർ ന​ട​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പ​ത്ത് വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​ൻ അ​റ​സ്റ്റി​ൽ. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ദു​ര​ന്ധ​ർ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ന​ട​ൻ ന​ദീം ഖാ​നെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

41 വ​യ​സു​ള്ള സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നി​ര​വ​ധി ന​ട​ന്മാ​രു​ടെ വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​രി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​വ​ർ ന​ദീം ഖാ​നെ പ​രി​ച​യ​പ്പെ​ട്ടു.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് ഖാ​ൻ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ആ ​ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ മാ​ൽ​വാ​നി​യി​ലെ ത​ന്‍റെ വ​സ​തി​യി​ൽ വ​ച്ചും വെ​ർ​സോ​വ​യി​ലെ ന​ട​ന്‍റെ വീ​ട്ടി​ൽ വ​ച്ചും ത​ന്നെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ൾ വി​വാ​ഹം ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. ന​ദീം ഖാ​ൻ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Latest News

Corehub Up